സുധി വധം പ്രതിയെ വെറുതെ വിട്ടു

Friday 13 July 2018 9:48 pm IST

 

തലശ്ശേരി: അപവാദം പ്രചരിപ്പിച്ചയാളെന്ന സംശയത്തില്‍ യുവാവിനെ കുത്തിക്കൊന്നുവെന്ന കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു. ആലക്കോട് നടുവിലെ തിരുവാണിയൂര്‍ വീട്ടില്‍ ടി.എസ്.ബാബുരാജാണ് കുറ്റവിമുക്തനായത്. നടുവില്‍ സ്വദേശി തരുപറമ്പത്ത് വീട്ടില്‍ സുധി (36)ആണ് കൊല്ലപ്പെട്ടിരുന്നത്. ആണുങ്ങളില്ലാത്ത വീട്ടിലെ ജനല്‍ വഴി ഒളിഞ്ഞ് നോക്കിയെന്ന് പ്രചാരണം നടത്തിയതിന്റെ പേരിലായിരുന്നു കൊല നടന്ന തെന്നാണ് പ്രോസിക്യൂഷന്‍ കേസ്.  

തലശ്ശേരി ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് പി.എന്‍. വിനോദാണ് വിധി പ്രസ്താവിച്ചത്. 2011 സപ്തംമ്പര്‍ 15ന് രാത്രി ഏഴര മണിയോടെയാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട സുധി കെ.എല്‍ 13 പി. 5491 ബൈക്കില്‍ പോകവെ വീടിനടുത്ത് വെച്ച് പ്രതി ബാബുരാജ് വാഹനം തടഞ്ഞ് കുത്തി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. ഇതിന് മാസങ്ങള്‍ക്ക് മുമ്പ് പ്രതിയെ ചിലര്‍ ചേര്‍ന്ന് പിടികൂടി  അടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഈ സംഭവത്തിന് പിന്നിലും സുധിയാണെന്ന വിരോധം കൊലക്ക് കാരണമായി പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു. ഡോ. എസ്.ഗോപാലകൃഷ്ണ പിള്ള, ഡോ.സുരേഷ്, പോലീസ് ഓഫീസര്‍മാരായ ടി.ജെ. ജോസ്, കെ.ദാമോദരന്‍ തുടങ്ങിയവരാണ് പ്രോസിക്യൂഷന്‍ സാക്ഷികള്‍. പ്രോസിക്യൂഷന് വേണ്ടി അഡീ.ഡിസ്ട്രിക്ട് ഗവ. പ്ലീസര്‍ അഡ്വ. സി.കെ. രാമചന്ദ്രനാണ് ഹാജരായത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.