ജനോന്‍മുഖ സോഫ്റ്റ്‌വെയര്‍ ആരംഭിച്ചു

Friday 13 July 2018 9:52 pm IST

 

കണ്ണൂര്‍: കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും പൊതുജനങ്ങള്‍ക്ക് സേവനം പെട്ടെന്ന് ലഭ്യമാക്കുന്നതിനും ഉതകുന്ന ജനോന്‍മുഖ സോഫ്റ്റ്‌വെയറിന്റെ ഉദ്ഘാടനം കോര്‍പ്പറേഷന്റെ മുഖ്യകാര്യാലയത്തില്‍ ചെയര്‍മാന്‍ ബി.രാഘവന്‍ നിര്‍വ്വഹിച്ചു. ഫേസ് ബുക്ക് പേജ് ഉദ്ഘാടനം പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ അലി അസ്ഗര്‍ പാഷ നിര്‍വഹിച്ചു. ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളജിലെ 'സോഫ്റ്റ്‌വെയര്‍ ഡെവലപ്പ്‌മെന്റ് സെന്റര്‍ വികസിപ്പിച്ച ഈ സോഫ്റ്റ്‌വെയര്‍, സര്‍ക്കാര്‍ സേവനങ്ങള്‍ കാലതാമസം കൂടാതെ പരമാവധി സാധാരണക്കാരിലേക്ക് എത്തിക്കുക എന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ ഫലപ്രദമായ ആവിഷ്‌ക്കാരം കൂടിയാണ് എന്ന് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ.എം.എ.നാസര്‍ അറിയിച്ചു. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് സോഫ്റ്റ്‌വെയര്‍ സൗജന്യമായി ലഭ്യമാക്കിയത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.