ആലക്കോട്: ചത്തതും ജീവനുള്ളതുമായ നൂറുകണക്കിന് കോഴിക്കുഞ്ഞുങ്ങളെ റോഡരികില്‍ തള്ളിയ മുന്നംഗ സംഘത്തെ പോലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ ദിവസം രാത്രി കൊച്ചുകുട്ടാ പറമ്പിലാണ് സംഭവം. കര്‍ണ്ണാടകയിലെ ബല്ലാരിയില്‍ നിന്നും പിക്കപ് വാഹനത്തില്‍ ഉദയഗിരിയിലെ കോഴിഫാമിലേക്ക് കൊണ്ടുവന്ന കോഴിക്കുഞ്ഞുങ്ങളെയാണ് കൂട്ടത്തോടെ റോഡരികിലെ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ തള്ളിയത്.
രണ്ട് ദിവസം മാത്രം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളില്‍ പകുതിയിലേറെയും മഴയും മറ്റും കൊണ്ട് വാഹനത്തില്‍ തന്നെ ചത്തിരുന്നു. ഇവയെ ഫാം ഉടമ വാങ്ങാത്തതിനാല്‍ റോഡരികില്‍ തള്ളുകയായിരുന്നു. ഇതോടൊപ്പം ജീവനുള്ള കോഴിക്കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് രക്ഷപ്പെടുന്നതിനിടയില്‍ ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് പെരിങ്ങോം കൊരങ്ങാട്ട് സ്വദേശി മുഹമ്മദ് ഹാരിസ് (25), ബെല്ലാരി സ്വദേശികളായ ഡ്രൈവര്‍ മഹാദേവ (24), രാജ (20) എന്നിവരെ അറസ്റ്റുചെയ്തു. പോലീസ് വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: