ലൈംഗികചൂഷണം: വികാരിമാര്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ബാധ്യതയാകുന്നു

Saturday 14 July 2018 6:17 am IST

പത്തനംതിട്ട: സഭാവിശ്വാസിയായ വീട്ടമ്മയെ വികാരിമാര്‍ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തില്‍ കുറ്റാരോപിതരായ പുരോഹിതര്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ബാധ്യതയാകുന്നു. 

ഒരിക്കല്‍ നല്‍കിയ പൗരോഹിത്യം തിരിച്ചെടുക്കാന്‍ നിയമമില്ലാത്തതിനാല്‍ കുറ്റകൃത്യം ചെയ്തവര്‍ക്ക് ആജീവനാന്തം പുരോഹിതരായി തുടരാം. പള്ളികളില്‍ ശുശ്രൂഷയ്‌ക്കോ, ഇടവക ഭരണത്തിനോ ഇവരെ നിയോഗിച്ചില്ലെങ്കിലും പുരോഹിത വേഷമണിയുന്നത് വിലക്കാനാകില്ല. സഭ ഇവരെ മുടക്കിയാലും മറ്റ് സഭകളില്‍ ചേര്‍ന്ന് പുരോഹിതരായിത്തന്നെ തുടരാനാകും. 

പ്രതികളായവര്‍ നിയമത്തിനുമുന്നില്‍ കീഴടങ്ങാതെ ഓരോദിവസവും വാര്‍ത്തകളില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പേരുകൂടി വലിച്ചിഴക്കുന്നതില്‍ സഭാവിശ്വാസികളിലും മറ്റ് പുരോഹിതരിലും സഭാനേതൃത്വത്തിലും പ്രതിഷേധം പടരുകയാണ്. 

ഹൈക്കോടതി ജാമ്യാപേക്ഷ തളളിയ ദിവസം തന്നെ  കീഴടങ്ങുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നാണ് ഇവര്‍ പറയുന്നത്. അതേസമയം ആരോപണവിധേയരായ വികാരിമാരെ കൈവിടരുതെന്ന് വാദിക്കുന്നവരും ഉണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.