തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷനെതിരായ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കെസിഎ നിയമനടപടിക്ക് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി കെസിഎക്കെതിരെ നിരന്തരം വ്യാജ പ്രചാരണം നടത്തുന്ന കൊല്ലം ക്രിക്കറ്റ് എന്ന ഫേസ്ബുക്ക് പേജിനെതിരെ കേരള പോലീസ് സൈബര്‍ഡോം നോഡല്‍ ഓഫീസര്‍ മനോജ് എബ്രഹാമിന് പരാതി നല്കി.
ഇതിന്റെ അടിസ്ഥാനത്തില്‍ കൊല്ലം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നുവരികയാണ്. യാതൊരു അടിസ്ഥാനവുമില്ലാതെ ഊമകത്തുകളുടെ അടിസ്ഥാനത്തില്‍ കെസിഎക്കെതിരെ വ്യക്തിത്വം വെളിപ്പെടുത്താതെ ചിലര്‍ വ്യാജ പ്രചരണങ്ങള്‍ അഴിച്ചുവിടുകയാണ്. ഇതിനെതിരെ ശക്തമായ നിയമ നടപടികളുമായി തന്നെ മുന്നോട്ട് പോകുമെന്ന് കെസിഎ സെക്രട്ടറി അഡ്വ. ശ്രീജിത്ത് വി. നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: