2022ലെ ഖത്തര്‍ ലോകകപ്പ്: നവംബര്‍ 21 ന് തുടങ്ങും

Saturday 14 July 2018 3:37 am IST

മോസ്‌ക്കോ: ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന അടുത്ത ലോകകപ്പ് മത്സരങ്ങള്‍ 2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ അരങ്ങേറുമെന്ന് ഫിഫ അറിയിച്ചു. സാധാരണയായി ലോകകപ്പ് മത്സരങ്ങള്‍ ജൂണ്‍, ജൂലൈ മാസങ്ങളിലായാണ് നടത്തുന്നത്. 

ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഖത്തറില്‍ കടുത്ത ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് മത്സരങ്ങള്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളിലേക്ക് മാറ്റിയത്്. പക്ഷെ ഫിഫയുടെ ഈ തീരുമാനം വിവാദമാകാന്‍ സാധ്യതയുണ്ട്്. നവംബര്‍ ,ഡിസംബര്‍ മാസങ്ങളില്‍ നടക്കുന്ന പ്രാദേശീക ലീഗ് മത്സരങ്ങള്‍ക്ക് ലോകകപ്പ് തിരിച്ചടിയായേക്കും. 

32 ടീമുകള്‍ മാറ്റുരയ്ക്കുന്ന അവസാന ലോകകപ്പാണ് ഖത്തറില്‍ അരങ്ങേറുക. 2026 ല്‍ അമേരിക്കയിലും കാനഡയിലും മെക്‌സിക്കോയിലുമായി അരങ്ങേറുന്ന ലോകകപ്പില്‍ 48 ടീമുകള്‍ മത്സരിക്കും. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.