പോപ്പുലര്‍ ഫ്രണ്ട് നേതാവ് പോലീസ് കസ്റ്റഡിയില്‍

Saturday 14 July 2018 10:14 am IST

തിരുവനന്തപുരം : മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് കസ്റ്റഡിയില്‍. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എച്ച്‌ നാസറിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. 

വ്യാഴാഴ്ച രാത്രി വൈകി മുളന്തുരുത്തിയിലെ വീട്ടില്‍നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ വീട്ടില്‍ ആലുവ പോലീസ് നടത്തിയ തെരച്ചിലില്‍ ചില രേഖകള്‍ കണ്ടെത്തിയിരുന്നു. മൂവാറ്റുപുഴയിലെ രഹസ്യകേന്ദ്രത്തില്‍വെച്ച്‌ വെള്ളിയാഴ്ച പുലര്‍ച്ചെവരെ നാസറിനെ ചോദ്യംചെയ്തു. എന്നാല്‍ രക്തസമ്മര്‍ദം കൂടിയതിനെത്തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലുവയില്‍ അറസ്റ്റുചെയ്തവരില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നാസറിന്റെ വീട്ടില്‍ തെരച്ചില്‍ നടത്തിയത്.

കൊലക്കേസിലെ പ്രധാന പ്രതികളില്‍ ചിലര്‍ വിദേശത്തേക്ക് കടന്നതായി പോലീസ് സ്ഥിരീകരിച്ചു. പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് കൊലപാതകത്തിലോ പ്രതികളെ രക്ഷപ്പെടുത്തിയതിലോ പങ്കുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ യുഎപിഎ ചുമത്തുമെന്ന് ഉന്നത പോലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.