കരസേന മേധാവി ബിപിന്‍ റാവത്ത് ഇന്ന് കശ്മീരില്‍

Saturday 14 July 2018 10:44 am IST

ശ്രീനഗര്‍ : കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഇന്ന് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും. സുരക്ഷ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. കശ്മീരിലെ അഖ്നൂരിലാണ് അദ്ദേഹം സന്ദര്‍ശനം നടത്തുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ കശ്മീരിലുണ്ടായ ഭീകരാക്രമണങ്ങളില്‍ സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. ജമ്മു കശ്മീരിലെ അനന്ത് നാഗ് ജില്ലയിലെ അചാബല്‍ ഭാഗത്തുണ്ടായ ആക്രമണത്തിലാണ് 96 ബറ്റാലിയനില്‍പ്പെട്ട സൈനികര്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്.

ഒപ്പമുണ്ടായിരുന്ന രണ്ട് സൈനികര്‍ക്കും വെടിയേറ്റു.സംഭവത്തെ തുടര്‍ന്ന് അചാബല്‍ പ്രദേശത്തും, പരിസരത്തും, സുരക്ഷ കര്‍ശനമാക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.