പാതിരിമാരുടെ പീഡനം: ഒന്നാം പ്രതിയുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്തു

Saturday 14 July 2018 11:51 am IST

കൊല്ലം: കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഓര്‍ത്തഡോക്സ്​പാതിരിയായ ഒന്നാം പ്രതി എബ്രഹാം വര്‍ഗീസിന്റെ പാസ്‌പേര്‍ട്ട്​അന്വേഷണ സംഘം പിടിച്ചെടുത്തു. പ്രതികള്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നില്‍ കണ്ടാണ് നടപടി. 

പ്രതികള്‍ക്കായി ബന്ധുവീടുകളില്‍ അടക്കം വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്​. ഫോണ്‍ സംഭാഷണങ്ങളും പോലീസ്​നിരീക്ഷിക്കുന്നുണ്ട്​. കഴിഞ്ഞ ദിവസം എബ്രഹാം വര്‍ഗീസിന്റെ വീട്ടില്‍ പോലീസ്​ പരിശോധന നടത്തിയിരുന്നു.  എബ്രഹാം വര്‍ഗീസിനെയും നാലാം പ്രതി ​ജോയ്സ് കെ. ജോര്‍ജിനെയുമാണ്​ഇനിയും പിടികൂടാനുള്ളത്​. ഇവര്‍ സുപ്രീം‌കോടതിയെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ട്. 

രണ്ടാം പ്രതി ജോബ്​മാത്യുവിനെയും മൂന്നാം പ്രതി  ജോണ്‍സണ്‍ വി. മാത്യുവുമാണ്​അറസ്റ്റിലായവര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.