കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; ശങ്കര്‍സിംഗ് വഗേലയുടെ മകന്‍ ബിജെപിയില്‍

Saturday 14 July 2018 1:15 pm IST

അഹമ്മദാബാദ്: ഗുജറാത്തില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി ഒരു നേതാവ് കൂടി പാര്‍ട്ടി വിട്ടു. ശങ്കര്‍സിംഗ് വഗേലയുടെ മകനും മുന്‍ എംഎല്‍എയുമായ മഹേന്ദ്രസിംഗ് വഗേല ആണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി ഗുജറാത്ത് അധ്യക്ഷന്‍ ജിതുഭായ് വാഹനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2012ല്‍ നോര്‍ത്ത് ഗുജറാത്ത് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയുമായിരുന്നു മഹേന്ദ്രസിംഗ് വഗേല.

ബിജെപി സഹയാത്രികനായിരുന്ന ശങ്കര്‍ സിംഗ് വഗേല 2004ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ആദ്യ മന്‍മോഹന്‍ സിംഗ് മന്ത്രിസഭയില്‍ അംഗവുമായിരുന്നു. 1996-97 വരെ ഗുജറാത്തിലെ 12ാമത് മുഖ്യമന്ത്രിയായിരുന്ന വഗേല ബി.ജെ.പിയുമായി കലഹിച്ച് രാഷ്ട്രീയ ജനതാപാര്‍ട്ടി രൂപീകരിച്ച വഗേല പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.

2017 ജൂലായില്‍ കോണ്‍ഗ്രസ് വിട്ട വഗേല പ്രതിപക്ഷ അധ്യക്ഷ പദവിയും ഉപേക്ഷിച്ചിരുന്നു. ജന്‍ വികല്‍പ് മോര്‍ച്ച എന്ന പാര്‍ട്ടി രൂപീകരിച്ച് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചുവെങ്കിലും ഒരു സീറ്റില്‍ പോലും വിജയിക്കാനായില്ല.

രണ്ടാഴ്ച മുന്‍പ് മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എയായ കുന്‍വാര്‍ജി ബവാലിയും രാജ്കോട്ടിലെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ഇന്ദ്രണീല്‍ രാജ്യഗുരുവും ബിജെപിയില്‍ ചേര്‍ന്നിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.