ദല്‍ഹിയിലെ വായു മലിനീകരണം 2016ല്‍ കവര്‍ന്നെടുത്തത് 14,800 ജീവനുകള്‍

Saturday 14 July 2018 1:58 pm IST
സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റിന്റെ റിപ്പോര്‍ട്ട് പ്രകാരം 2016ല്‍ മാത്രം 14,800 അകാലമരണങ്ങളാണ് സംസ്ഥാനത്ത് വായു മലിനീകരണത്തെത്തുടര്‍ന്നുണ്ടായത്.

ന്യൂദല്‍ഹി: രാജ്യതലസ്ഥാനം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് വായു മലിനീകരണം. വായു മലിനീകരണത്തിന്റെ ഭീകരത എത്രത്തോളമാണെന്ന് വ്യക്തമാക്കുന്നതാണ് പുതിയ പഠന റിപ്പോര്‍ട്ടുകള്‍.

സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റിന്റെ റിപ്പോര്‍ട്ട് പ്രകാരം 2016ല്‍ മാത്രം 14,800 അകാലമരണങ്ങളാണ് സംസ്ഥാനത്ത് വായു മലിനീകരണത്തെത്തുടര്‍ന്നുണ്ടായത്.

വായുമലിനീകരണം നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഇന്ത്യയില്‍ ഉണ്ടാകണമെന്നും ഇതിനെ നേരിടാന്‍ പരിസ്ഥിതി മന്ത്രാലയം നൂതന മാര്‍ഗങ്ങള്‍ തേടേണ്ടതുണ്ടെന്നും സിഎസ്എ ഡയറക്ട്ര് അനുമിത ചൗധരി പറഞ്ഞു. ഹൃദയ സംബന്ധമായ അസുഖങ്ങള്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ ബാധിച്ചാണ് ഏറെപ്പേരും മരിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.