ഹിമയുടെ ദേശസ്നേഹം ആഴത്തിൽ സ്പർശിച്ചുവെന്ന് പ്രധാനമന്ത്രി

Saturday 14 July 2018 5:07 pm IST

ന്യൂദല്‍ഹി: ലോക ജൂനിയര്‍ അത്​ലറ്റിക്​ മീറ്റില്‍ വിജയിയായ ഹിമ ദാസി​ൻ്റെ ദേശസ്​നേഹം തന്നെ ആഴത്തില്‍ സ്​പര്‍ശിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. മത്സരത്തില്‍ വിജയിയായ ശേഷം ഇന്ത്യന്‍ പതാക ലഭിക്കാനാക്കായി ഹിമ തേടി നടന്നതും പുരസ്കാരദാന സമയത്ത്​ ഇന്ത്യന്‍ ദേശീയഗാനം ഉയര്‍ന്നു കേട്ടപ്പോള്‍ ഹിമ ദാസ്​ വികാരാധീനയായി കണ്ണുനീര്‍ പൊഴിച്ചതുമാണ്​ പ്രധാനമന്ത്രിയെ സ്​പര്‍ശിച്ചത്​. 

ത​ൻ്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ്​ ഹിമയുടെ ദേശസ്​നേഹത്തില്‍ താന്‍ ആകൃഷ്​ടനായ കാര്യം മോദി വ്യക്തമാക്കിയത്​. ഹിമ വിജയിയായ നിമിഷത്തിൻ്റെ വിഡിയോ സഹിതമായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്​ ​. 

ഇന്ത്യന്‍ ക്രിക്കറ്റ്​ താരം രോഹിത്​ ശര്‍മ, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്​ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഇന്ത്യന്‍ ഫുട്​​ബോള്‍ ടീം ക്യാപ്​റ്റന്‍ സുനില്‍ ഛേത്രി, ക്രിക്കറ്റ്​ താരം വീരേന്ദര്‍ സേവാഗ്​ തുടങ്ങിയ നിരവധി പ്രമുഖര്‍ ഹിമക്ക്​ അഭിനന്ദനങ്ങള്‍ അറിയിച്ച്‌​ രംഗത്തെത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.