മലബാര്‍ സിമന്‍റ്സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്‍െറ ഭാര്യ മരിച്ചു; ദുരൂഹതയെന്ന് കുടുംബം

Saturday 14 July 2018 5:23 pm IST

കോയമ്പത്തൂര്‍: മലബാര്‍ സിമന്‍റ്സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്‍െറ ഭാര്യ ടീന (52)​ മരിച്ചു. കോയമ്പത്തൂരിലെ കോവൈ മെഡിക്കല്‍ സെൻ്ററില്‍ വെച്ചായിരുന്നു ടീനയുടെ അന്ത്യം.

വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പാണ് ടീനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ടീനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു.

2011ലാ​ണ് പു​തു​ശേ​രി​യി​ലെ വീ​ട്ടി​ല്‍ ശ​ശീ​ന്ദ്ര​നെ​യും ര​ണ്ട് മ​ക്ക​ളെ​യും ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ആ​ത്മ​ഹ​ത്യ​യാ​ണോ കൊ​ല​പാ​ത​ക​മാ​ണോ​യെ​ന്ന് കണ്ടെത്താനായില്ല. 

ഇ​തേ​തു​ട​ര്‍​ന്ന് സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ടീ​ന ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. കേ​സി​ല്‍ സി​ബി​എെ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.