തിരുവനന്തപുരം: ഏഷ്യാനെറ്റ് ചാനലില്‍ മഹാത്മാക്കളുടെ ജീവചരിത്രം അവതരിപ്പിക്കുന്ന ‘പാഥേയം’ പരിപാടിയില്‍ പി. പരമേശ്വരനെക്കുറിച്ചുള്ള എപ്പിസോഡ് ഈ മാസം 16, 17, 18 തീയതികളില്‍.
ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍, ബൗദ്ധികാചാര്യന്‍, ആധുനിക കേരളം കണ്ട അതുല്യ സംഘാടകന്‍, ഹിന്ദുത്വ ചിന്തയുടെ കേരളത്തിലെ ഏറ്റവും ശക്തനായ വക്താവ് തുടങ്ങിയ നിലകളിലുള്ള അദ്ദേഹത്തിന്റെ ജീവിതമാണ് പാഥേയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
രാവിലെ 6.45 മുതല്‍ 7 വരെയാണ് ‘പാഥേയം’ പരമ്പരയുടെ സംപ്രേക്ഷണ സമയം. ശാന്തിഗിരി ആശ്രമത്തിന്റെ ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയാണ് അവതാരകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: