ഹിന്ദു പാക്കിസ്ഥാന്‍ പരാമര്‍ശം: ശശി തരൂര്‍ നേരിട്ട് ഹാജരാകണമെന്ന് കൊല്‍ക്കത്ത കോടതി

Sunday 15 July 2018 2:39 am IST

കൊല്‍ക്കത്ത: ഹിന്ദു പാക്കിസ്ഥാന്‍ വിവാദ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ നേരിട്ട് കോടതിയില്‍ ഹാജരാകണമെന്നറിയിച്ച് കൊല്‍ക്കത്ത മെട്രോപൊളീറ്റന്‍ മജിസ്‌ട്രേറ്റ് കോടതി സമന്‍സ് അയച്ചു. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് അഭിഭാഷകനായ സുമീത് ചൗധരി നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ആഗസ്റ്റ് 14ന് കോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. 

2019ലെ തെരഞ്ഞെടുപ്പില്‍ ബിജെപി വീണ്ടും ജയിച്ചാല്‍ ഭരണഘടന പൊളിച്ചെഴുതി ഇന്ത്യയെ ഹിന്ദു പാക്കിസ്ഥാനാക്കുമെന്ന് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പറഞ്ഞിരുന്നു. ഈ പ്രസ്താവനയാണ് വിവാദമായത്. ഇതിനെതിരെ കോണ്‍ഗ്രസും രംഗത്തു വന്നിരുന്നു.

കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനങ്ങളുന്നയിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചുവെങ്കിലും തന്റെ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നാണ് തരൂര്‍ അറിയിച്ചത്. പ്രസ്താവനയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് ബിജെപി നേതൃത്വം ആവശ്യപ്പെട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.