രാമക്ഷേത്ര നിര്‍മാണം: വാര്‍ത്ത നിഷേധിച്ച് ബിജെപി

Sunday 15 July 2018 2:40 am IST

ന്യൂദല്‍ഹി: അടുത്ത വര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്‍പായി അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്ന് അമിത് ഷാ പറഞ്ഞതായ വാര്‍ത്തകള്‍ തള്ളി ബിജെപി. ചില മാധ്യമങ്ങള്‍ അവകാശപ്പെടുന്നത് പോലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് അമിത് ഷാ പ്രസ്താവനകള്‍ നടത്തിയിട്ടില്ലെന്ന് ബിജെപി ട്വിറ്ററിലൂടെ വ്യക്തമാക്കി. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണുള്ളത്. ഹൈദരാബാദിലെ പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ അമിത് ഷാ പറഞ്ഞെന്നായിരുന്നു ദേശീയ മാധ്യമങ്ങളുള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തത്. 

 വോട്ടര്‍മാരെ സ്വാധീനിക്കുമെന്നതിനാല്‍ അയോധ്യ കേസില്‍ തെരഞ്ഞെടുപ്പിന് ശേഷം വിധി പ്രഖ്യാപിക്കുന്നതാണ് ഉചിതമെന്ന് തീവ്ര മുസ്ലിം നേതാവ് ഒവൈസി പറഞ്ഞു. കോടതി തീരുമാനമെടുക്കുന്നതിന് മുന്‍പ് അമിത് ഷാ വിധി എഴുതുകയാണോയെന്നും വ്യാജ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഒവൈസി വിമര്‍ശിച്ചിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.