കാബൂള്‍: അഫ്ഗാനില്‍ 100 താലിബാന് ഭീകരരെ ഇറാഖ് സൈന്യം വധിച്ചു. അഫ്ഗാനിലെ പക്ത്യ പ്രവിശ്യയിലാണ് സംഭവം. ഭീകരരുടെ സാന്നിധ്യം തിരച്ചറിഞ്ഞതിനു പിന്നാലെ സൈന്യം അവിടെ ആക്രമണം നടത്തുകയായിരുന്നു. ഇവരുടെ കൈവശമുണ്ടായിരുന്ന വന്‍ ആയുധ ശേഖരവും സ്ഫോടക വസ്തുക്കളും നശിപ്പിച്ചു.
ഭീകരരെ വധിച്ചെന്ന അവകാശവാദം താലിബാന് തള്ളി. കൊല്ലപ്പെട്ടവരില്‍ ഏറെയും സാധാരണ ജനങ്ങളാണെന്നായിരുന്നു താലിബാന്റെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: