തൃശൂര്‍: മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകക്കേസ് അന്വേഷണം എന്‍ഐഎ ഏറ്റെടുക്കണമെന്നും പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തണമെന്നും യുവമോര്‍ച്ച സംസ്ഥാന സമിതി ആവശ്യപ്പെട്ടു. എസ്ഡിപിഐയുമായി സര്‍ക്കാര്‍ ഒത്തുകളിക്കുന്നതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലേക്ക് 20ന് യുവമോര്‍ച്ച മാര്‍ച്ച് നടത്തും.
യോഗത്തില്‍ യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പ്രകാശ് ബാബു അധ്യക്ഷത വഹിച്ചു. അഡ്വ.ആര്.എസ്. രാജീവ്, അഡ്വ.കെ.ആര്. ഹരി, ബിജെപി തൃശൂര്‍ ജില്ല അധ്യക്ഷന്‍ എ. നാഗേഷ്, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സബീഷ് മരുതയൂര്, തൃശൂര്‍ ജില്ല പ്രസിഡന്റ് പി. ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: