സ്ത്രീസുരക്ഷയ്ക്ക് കൂടുതല്‍ ഉദ്യോഗസ്ഥരും പ്രത്യേക ബജറ്റും വേണമെന്ന് കേന്ദ്രം

Sunday 15 July 2018 11:00 am IST

ന്യൂദല്‍ഹി: വനിതകളുടെ ഗാര്‍ഹിക സുരക്ഷയ്ക്ക് കൂടുതല്‍ സംരക്ഷണ ഉദ്യോഗസ്ഥരെ നിയോഗിക്കാനും അതിന് പ്രത്യേക ബജറ്റ് തയാറാക്കാനും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശം. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് കേന്ദ്ര വനിതാ ക്ഷേമ വകുപ്പുമന്തി മനേകാ ഗാന്ധി മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതി.

കൂടുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥകളെ, ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം, വനിതാ സംരക്ഷണ ഉദ്യോഗസ്ഥരായി (പിഒ) നിയോഗിക്കണം. എങ്കിലേ കൂടുതല്‍ സ്ത്രീകള്‍ക്ക് സഹായങ്ങള്‍ ഉറപ്പാക്കാന്‍ പറ്റൂ. ഇതിനായി പ്രത്യേകം ബജറ്റും തയാറാക്കണം. ഇതിനു പുറമെ സ്ത്രീ സുരക്ഷയെപ്പറ്റിയുള്ള അവബോധം എത്തിക്കുവാൻ സ്റ്റാഫുകളെ നിയമിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കൂടാതെ സ്ത്രീസുരക്ഷയെപ്പറ്റിയുള്ള നിയമങ്ങൾ പ്രാദേശിക ഭാഷകളിലേക്ക് മൊഴിമാറ്റം നടത്താണമെന്നും മന്ത്രി പറഞ്ഞു. 

എല്ലാ സ്ത്രീകൾക്കും സുരക്ഷിതമായി ജീവിക്കാനുള്ള അവകാശമുണ്ടെന്നും എല്ലാ സംസ്ഥാനങ്ങളും സ്ത്രീകളുടെ സുരക്ഷയ്ക്കായിട്ടുള്ള നിയമങ്ങൾ ശാക്തീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പ്രായഭേദമില്ലാതെ എല്ലാ സ്ത്രീകൾക്കും സുരക്ഷാ ഉദ്യോഗസ്ഥരുടെ ഓഫീസുകളിൽ പരാതി സമർപ്പിക്കാനാകും. കുറ്റവാളികൾക്കെതിരെ നിയമപരമായി നടപടികൾ എടുക്കും-മന്ത്രി പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.