ഹമാസ് കേന്ദ്രങ്ങളിൽ ആക്രമണം ശക്തമാക്കുമെന്ന് നെതന്യാഹു

Sunday 15 July 2018 11:33 am IST

ജറുസലേം: ഗാസയിലെ ഹമാസ് കേന്ദ്രങ്ങളില്‍ തങ്ങളുടെ ആക്രമണം ശക്തമാക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ വ്യോമാക്രണത്തിന് പിന്നാലെയാണ് നെതന്യാഹുവിന്‍റെ പ്രതികരണം.

ഹമാസിന്‍റെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ വെച്ചുപൊറുപ്പിക്കാനാകുന്നതല്ല. ഗാസയില്‍നിന്ന് ഇസ്രയേലിന് നേരെയുണ്ടായ റോക്കറ്റ് ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയാണിതെന്നും നെതന്യാഹു വീഡിയോ സന്ദേശത്തില്‍ പറയുന്നു.

2014നു ശേഷം ഗാസയില്‍ ഉണ്ടായതില്‍ ഏറ്റവും വലിയ മിസൈല്‍ ആക്രമണമാണ് ഇസ്രയേല്‍ ഇപ്പോള്‍ നടത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.