ദിസ്പുര്‍: ഐ.എ.എഫ് ലോക അണ്ടര്‍-20 അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 400 മീറ്റര്‍ ഫൈനലില്‍ സ്വര്‍ണ്ണം നേടി ഹിമയെ ആദരിച്ച് ആസാം സർക്കാർ. മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാല്‍ ഹിമയെ സ്വന്തം നാടായ ആസാമിന്റെ സ്പോര്‍ട്സ് അംബാസിഡറായി പ്രഖ്യാപിച്ചു. ഇതിനു പുറമെ അന്‍പത് ലക്ഷത്തിന്റെ പാരിതോഷികവും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഐ.എ.എഫ് ലോക അണ്ടര്‍-20 അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 400 മീറ്റര്‍ ഫൈനലില്‍ സ്വര്‍ണ്ണം നേടി ഹിമ ചരിത്രം സൃഷ്ടിച്ചിരുന്നു. ഇന്ത്യയ്ക്കായി അന്താരാഷ്ട്ര തലത്തില്‍ ട്രാക്ക് ഇവന്റില്‍ സ്വര്‍ണ്ണം നേടുന്ന ചരിത്രത്തിലെ ആദ്യ അത്ലീറ്റ് എന്ന ബഹുമതിയാണ് ഹിമ സ്വന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: