രാമായണ മാസാചാരണം കോണ്‍ഗ്രസ്സ് ഉപേക്ഷിച്ചു.

Sunday 15 July 2018 2:27 pm IST

തിരുവനന്തപുരം : രാമായണ മാസാചാരണം കോണ്‍ഗ്രസ്സ് ഉപേക്ഷിച്ചു. പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കമുണ്ടായതിനെതുടര്‍ന്നാണ് തീരുമാനം. കോൺഗ്രസിൻ്റെ ഈ നീക്കത്തെ മുതിർന്ന നേതാക്കളായ വി.എം സുധീരനും, കെ.മുരളീധരവും അടക്കമുള്ളവര്‍ എതിർത്തിരുന്നു. 

'രാമായണം നമ്മുടേതാണ്, നാടിന്റെ നന്മയാണ്' എന്ന പേരില്‍ കെപിസിസി വിചാര്‍ വിഭാഗിന്റെ നേതൃത്വത്തിലാണ് ആദ്യമായി രാമായണ മാസാചരണം കോണ്‍ഗ്രസ്സ് സംഘടിപ്പിച്ചിരുന്നത്.

കര്‍ക്കടക മാസം ഒന്നിന് തൈക്കാട് ഗാന്ധിഭവനില്‍ രാമായണത്തിന്റെ 'കോണ്‍ഗ്രസ് പാരായണം' ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ ശശി തരൂര്‍ എംപിയാണു മുഖ്യപ്രഭാഷണം നടത്താനിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.