കനത്ത മഴയിൽ വ്യാപക നാശനഷ്ടം

Sunday 15 July 2018 3:59 pm IST

കൊച്ചി: കേരളത്തില്‍ തുടരുന്ന കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളില്‍ വന്‍ തോതില്‍ നാശനഷ്ടം. നാശനഷ്ടങ്ങള്‍ക്കൊപ്പം വൈദ്യുതി മുടങ്ങുന്നതും ജനങ്ങള്‍ക്ക് ദുരിതമായി.പല പ്രദേശങ്ങളിലും മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതി പോസ്റ്റുകളും ലൈനുകളും ട്രാന്‍സ്‌ഫോര്‍മറുകളും തകര്‍ന്നിരിക്കുകയാണ്.

എറണാകുളം ചെല്ലാനത്ത് രൂക്ഷമായ കടല്‍ക്ഷോഭം നാശം വിതയ്ക്കുകയാണ്. 50 ഓളം വീടുകളില്‍ വെള്ളം കയറി. ഞായറാഴ്ച ഉച്ചയോടെയാണ് കടല്‍ക്ഷോഭമുണ്ടായത്. ചെല്ലാനം ബസാര്‍ മേഖലയിലെ വീടുകളിലാണ് വെള്ളം കയറിയത്. കടല്‍ഭിത്തി നിര്‍മ്മിക്കാത്തതിന്റെ പേരില്‍ ഇവിടുത്തെ ജനങ്ങള്‍ പലപ്പോഴായി പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.