റാഞ്ചി: ജാര്‍ഖണ്ഡില്‍ ഒരു കുടുംബത്തിലെ ആറു പേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹസാരിബാഗ് നഗരത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മഹാവീര്‍ മഹേശ്വരി (70), ഭാര്യ കിരണ്‍ മഹേശ്വരി (65), മകന് നരേഷ് അഗര്‍വാള്‍ (40), ഭാര്യ പ്രീതി അഗര്‍വാള്‍, ഇവരുടെ മക്കളായ അമന് (8), അഞ്ജലി (6) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
നരേഷിനെ വീടിന്റെ മുകളിലത്തെ നിലയില്‍ നിന്നും ചാടി മരിച്ച നിലയിലും മാതാപിതാക്കളെയും ഭാര്യയേയും ഫാനില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മക്കളുടെ കഴുത്തറുത്ത നിലയിലായിരുന്നു. വീട്ടില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. കടബാദ്ധ്യതയും വ്യാപാര സ്ഥാപനം പൂട്ടേണ്ടി വന്നതുമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുറിപ്പില്‍ എഴുതിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
പഴവര്‍ഗങ്ങള്‍ വില്‍ക്കുന്ന കടയാണ് നരേഷ് അഗര്‍വാള്‍ നടത്തിവന്നത്. അസുഖത്തെ തുടര്‍ന്ന് വ്യാപാരം തുടരാനാകാതെ വന്നതോടെ നരേഷിന് കട പൂട്ടേണ്ടിവന്നു. ഇതിലൂടെയുണ്ടായ വന്‍ സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: