ആലപ്പുഴയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി

Sunday 15 July 2018 5:07 pm IST

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ പ്രഫഷണല്‍ കോളെജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അംഗന്‍വാടികള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. കനത്ത മഴയും വെള്ളക്കെട്ടും കണക്കിലെടുത്താണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. മുന്‍നിശ്ചയിച്ച സര്‍വകലാശാല പരീക്ഷകള്‍ക്കും മറ്റു പരീക്ഷകള്‍ക്കും അവധി ബാധകമല്ല.

കഴിഞ്ഞ 11 ന് അവധി നല്‍കിയ അമ്പലപ്പുഴ, ചേര്‍ത്തല, കുട്ടനാട് താലൂക്കുകളിലെ വിദ്യാലങ്ങള്‍ക്ക് 21 ന് പ്രവൃത്തിദിനമായി പ്രഖ്യാപിച്ചിരുന്നത് പിന്‍വലിച്ചിട്ടുണ്ട്. ഇതിനു പകരം ഈമാസം 28 നും നാളത്തെ അവധിക്കു പകരം ഓഗസ്റ്റ് നാലിനും പ്രവൃത്തിദിനമായിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.