ജമ്മുവില്‍ വെള്ളച്ചാട്ടത്തിലേക്ക് പാറക്കല്ല് വീണ് അഞ്ചു മരണം; 25 പേര്‍ക്കു പരിക്ക്

Sunday 15 July 2018 9:04 pm IST
ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നോടെയായിരുന്നു അപകടം. നൂറടി ഉയരത്തില്‍നിന്നാണ് പാറക്കല്ലും അവശിഷ്ടങ്ങളും വെള്ളച്ചാട്ടത്തിലേക്കു പതിച്ചത്. അപകടത്തില്‍ പരിക്കേറ്റവരെ ജമ്മുവിലെ ജിഎംസി ആശുപത്രിയിലേക്കു മാറ്റി. മരിച്ചവരുടെ പേരുവിവരങ്ങള്‍ അറിവായിട്ടില്ല.

ശ്രീനഗര്‍: വെള്ളച്ചാട്ടത്തില്‍ കുളിക്കുകയായിരുന്ന വിനോസഞ്ചാരികള്‍ക്കുമേല്‍ കൂറ്റന്‍ പാറക്കല്ല് അടര്‍ന്നുവീണ് അഞ്ചു പേര്‍ മരിച്ചു. ജമ്മു കശ്മീരിലെ റീസി ജില്ലയിലെ സിയാര്‍ ബാബ വെള്ളച്ചാട്ടത്തിലാണ് അപകടമുണ്ടായത്. 25 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.

ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നോടെയായിരുന്നു അപകടം. നൂറടി ഉയരത്തില്‍നിന്നാണ് പാറക്കല്ലും അവശിഷ്ടങ്ങളും വെള്ളച്ചാട്ടത്തിലേക്കു പതിച്ചത്. അപകടത്തില്‍ പരിക്കേറ്റവരെ ജമ്മുവിലെ ജിഎംസി ആശുപത്രിയിലേക്കു മാറ്റി. മരിച്ചവരുടെ പേരുവിവരങ്ങള്‍ അറിവായിട്ടില്ല.

സൈന്യവും പോലീസും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. കഴിഞ്ഞ വര്‍ഷവും സിയാര്‍ ബാബ വെള്ളച്ചാട്ടമൊഴുകുയെത്തുന്ന മലഞ്ചെരുവില്‍ വന്‍ ഉരുള്‍പൊട്ടലുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.