ലണ്ടന്‍: നൊവാക് ജോക്കോവിച്ച് വിംബിള്‍ഡണ്‍ ജേതാവ്. ദക്ഷിണാഫ്രിക്കയുടെ കെവിന് ആന്‍ഡേഴ്സണെ നേരിട്ടുള്ള സെറ്റുകള്‍ക്കു പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് നാലാം വിംബിള്‍ഡണ്‍ കിരീടത്തില്‍ മുത്തമിട്ടത്. സ്കോര്‍: 6-2, 6-2, 7-6(7-3). 2016ല്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയശേഷം ജോക്കോവിച്ച് നേടുന്ന ആദ്യ ഗ്രാന്സ്ലാം കിരീടമാണിത്. 2015-ലാണ് ഇതിനുമുന്‍പ് ജോക്കോവിച്ച് ഇംഗ്ലണ്ടില്‍ കിരീടം നേടിയത്. ജോക്കോവിച്ചിന്റെ 13-ാം ഗ്രാന്സ്ലാം കിരീടമാണിത്. 20 ഗ്രാന്സ്ലാം കിരീടങ്ങളുമായി സ്വിറ്റ്സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡററാണ് ഗ്രാന്സ്ലാം നേട്ടത്തില്‍ മുന്നിട്ടുനില്‍ക്കുന്നത്. വിംബിള്‍ഡണില്‍ കിരീടം നേടുന്ന ഏറ്റവും കുറഞ്ഞ റാങ്കുള്ള കളിക്കാരന് കൂടിയാണ് ജോക്കോവിച്ച്. നിലവില്‍ 21-ാം റാങ്കിലാണ് ജോക്കോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: