മെഡിക്കല്‍ ഓഫീസറുടെ അനുമതി പുനഃപരിശോധന വേണം

Monday 16 July 2018 1:16 am IST

മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട റേഷന്‍ കാര്‍ഡ് ഉള്ളവര്‍ക്കും മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സ ഉറപ്പാക്കികൊണ്ട് കേരള സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം കണ്ടു. 

നല്ലകാര്യം. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഗുരുതരാവസ്ഥയില്‍ കൊണ്ടുവരുന്ന രോഗികള്‍ക്ക് ഈ സൗജന്യം ലഭിക്കാന്‍ റേഷന്‍ കാര്‍ഡുമായി ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അനുമതി വാങ്ങി തിരിച്ചെത്തുമ്പോഴേക്കും രോഗിയുടെ നില കൂടുതല്‍ വഷളാകും. പിന്നെ എന്തിനാണ് ഈ സൗജന്യ ചികിത്സ. മെഡിക്കല്‍ ഓഫീസറുടെ അനുമതി വേണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ പുന:പരിശോധന നടത്തണം.

ശിവകുമാര്‍, ഓച്ചിറ

പ്രതികരണശേഷി നഷ്ടപ്പെട്ട സാംസ്‌കാരിക നായകര്‍

ഒരു കുന്ന് സ്വപ്‌നങ്ങളും പ്രതീക്ഷകളും ബാക്കിവെച്ചാണ് അഭിമന്യു യാത്രയായത്. എന്തിനും, ഏതിനും ചാടിക്കേറി പ്രതികരിക്കുന്ന നമ്മുടെ സാംസ്‌കാരിക നായകര്‍ എന്തേ പ്രതികരിക്കാത്തത്. മറ്റ് സംസ്ഥാനങ്ങളില്‍ നടക്കുന്ന സംഭവവികാസങ്ങളില്‍ ഉടന്‍ അഭിപ്രായവുമായെത്തുന്ന ഇക്കൂട്ടര്‍ മൂക്കിന്‍ തുമ്പത്ത് നടന്ന ഈ സംഭവം അറിഞ്ഞില്ലെ. 

അതോ കൊടിയുടെ നിറവും ജാതിയും മതവും നോക്കിയേ പ്രതികരിക്കൂ എന്നണോ...? സാംസ്‌കാരിക നായകന്മാര്‍ എന്ന് ഊറ്റം കൊള്ളുന്ന ഇക്കൂട്ടര്‍ കഥാകാരന്‍ ടി.പത്മനാഭനെ കണ്ടുപഠിക്കണം. നാവ് ആര്‍ക്കും പണയം വെച്ചിട്ടില്ലാത്ത അദ്ദേഹത്തിന് എന്റെ വക ഒരു ബിഗ് സല്യൂട്ട്.

രജിത് മുതുവിള, തിരുവനന്തപുരം

രാമായണ മാസാചരണം!

അഷ്ടമിരോഹിണി ദിനത്തില്‍ ശോഭായാത്രയും മറ്റും സംഘടിപ്പിച്ചതിനു പിന്നാലെ രാമായണമാസാചരണം സംഘടിപ്പിക്കാനൊരുങ്ങി സിപിഎം. സാമൂഹിക സാഹചര്യം വിലയിരുത്തി പാര്‍ട്ടി സ്വയം മാറുന്നതിന്റെ തെളിവാണ് രാമായണ മാസാചരണവും പരിപാടികളുമെന്നാണ് വിലയിരുത്തല്‍. മാറ്റമില്ലാത്തതു മാറ്റത്തിനു മാത്രമെന്നു കാറല്‍ മാര്‍ക്‌സ് മുത്തപ്പന്‍ പറഞ്ഞിട്ടുണ്ട്.

വിപിന്‍, കുമരകം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.