ഒറ്റത്തവണ തെരഞ്ഞെടുപ്പ്: കേന്ദ്രസര്‍ക്കാരിന് രജനീകാന്തിന്റെ പിന്തുണ

Monday 16 July 2018 2:15 am IST
'ഒരു ഇന്ത്യ ഒരു തെരഞ്ഞെടുപ്പ്' എന്ന ആശയം നല്ലതാണ്. അത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പണവും സമയവും ലാഭിക്കുന്നതിന് സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം പിന്നീടൊരിക്കല്‍ എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ചെന്നൈ: ഒറ്റത്തവണ തെരഞ്ഞെടുപ്പെന്ന കേന്ദ്രസര്‍ക്കാര്‍ ആശയത്തിന് തമിഴ് സൂപ്പര്‍ താരം രജനീകാന്തിന്റെ പിന്തുണ. നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകള്‍ ഒറ്റത്തവണ നടത്തുന്നത് ഫലപ്രദമെന്നാണ് രജനികാന്തിന്റെ അഭിപ്രായം. 

'ഒരു ഇന്ത്യ ഒരു തെരഞ്ഞെടുപ്പ്' എന്ന ആശയം നല്ലതാണ്.  അത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പണവും സമയവും ലാഭിക്കുന്നതിന് സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം പിന്നീടൊരിക്കല്‍ എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അദ്ദേഹം നേരത്തെ സൂചിപ്പിച്ചിരുന്നു. 

സേലം-ചെന്നൈ എക്‌സ്പ്രസ് ഹൈവേയെ കുറിച്ചുള്ള ചോദ്യത്തിന് അത്തരം പദ്ധതികള്‍ സംസ്ഥാനത്തിന് വികസനം കൊണ്ടു വരുമെന്നായിരുന്നു രജനിയുടെ മറുപടി. പക്ഷേ വന്‍കിട പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ കൃഷിഭൂമിയുടെ നഷ്ടം പരമാവധി ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. 

തമിഴ്‌നാട്ടിലെ വിദ്യാഭ്യാസരംഗം മികച്ചതാണെന്നും മന്ത്രി സെങ്കോട്ടയ്യന്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ച വയ്ക്കുന്നതെന്നും രജനി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.