സൗദിയില്‍ ഗായകനെ ആലിംഗനം ചെയ്ത സ്ത്രീ പിടിയില്‍

Monday 16 July 2018 2:25 am IST
ബന്ധമില്ലാത്ത പുരുഷനെ പരസ്യമായി സ്പര്‍ശിക്കാനുള്ള അവകാശം സൗദിയില്‍ സ്ത്രീകള്‍ക്ക് ഇല്ല. പീഡന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. സംഭവത്തില്‍ സ്ത്രീ സുരക്ഷാ സെല്‍ അന്വേഷണം ആരംഭിച്ചു. അറസ്റ്റ് ചെയ്ത സ്ത്രീെയ സ്ത്രീകളുടെ സംരക്ഷണത്തിനായുള്ള അല്‍ തൈഫ് ഫൗണ്ടേഷനില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് മെക്കാ പോലീസ് അറിയിച്ചു.

റിയാദ്: സംഗീത പരിപാടി നടക്കുന്നതിനിടെ ഗായകനെ ആലിംഗനം ചെയ്ത സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. അറബ് ഗാനങ്ങളുടെ രാജകുമാരന്‍ എന്ന പേരില്‍ അറിയപ്പെടുന്ന മജീദ് അല്‍ മൊഹന്ദിസിനെഇവര്‍ പരിപാടി നടക്കുന്നതിനിടെ സ്റ്റേജിലേക്ക് ഓടിയെത്തി ആലിംഗനം ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് ഇവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി അറസ്റ്റ് ചെയ്തത്. റിയാദിലെ സംഗീത പരിപാടിക്കിടെയാണ് സംഭവം. അറസ്റ്റിനു ശേഷവും മൊഹന്ദിസ് ആലാപനം തുടര്‍ന്നു. 

ബന്ധമില്ലാത്ത പുരുഷനെ പരസ്യമായി സ്പര്‍ശിക്കാനുള്ള അവകാശം സൗദിയില്‍ സ്ത്രീകള്‍ക്ക് ഇല്ല. പീഡന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. സംഭവത്തില്‍ സ്ത്രീ സുരക്ഷാ സെല്‍ അന്വേഷണം ആരംഭിച്ചു. അറസ്റ്റ് ചെയ്ത സ്ത്രീെയ സ്ത്രീകളുടെ സംരക്ഷണത്തിനായുള്ള അല്‍ തൈഫ് ഫൗണ്ടേഷനില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് മെക്കാ പോലീസ് അറിയിച്ചു. 

ഗായകനെ സ്ത്രീ ആലിംഗനം ചെയ്യുകയും തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ നീക്കുകയും ചെയ്യുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതുണ്ട്. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ചരിത്രപരമായ നീക്കത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മുതലാണ് സൗദി അറേബ്യയില്‍ സ്ത്രീകള്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ തുടങ്ങിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.