ആദ്യ ഹജ്ജ് തീര്‍ഥാടക സംഘം പുറപ്പെട്ടു

Monday 16 July 2018 2:40 am IST

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള ആദ്യ ഹജ്ജ് തീര്‍ഥാടക സംഘം ഇന്നലെ പുറപ്പെട്ടു. ഇന്ത്യയിലെ പ്രമുഖ ഹജ്ജ് ഗ്രൂപ്പായ അല്‍ഹിന്ദ് ഗ്രൂപ്പ് വഴി യാത്രയാവുന്ന ഹജ്ജ് തീര്‍ഥാടക സംഘമാണ് ഇന്നലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിനായി പുറപ്പെട്ടത്. 

വി.കെ. ഇബ്രാഹിം കുഞ്ഞ് എംഎല്‍എ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള ആദ്യ ഹജ്ജ് സംഘത്തിന്റെ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. ഹജ്ജിന് നേതൃത്വം നല്‍കുന്ന അമീര്‍ ഫതഹുദ്ദീന്‍ ബാഖവി പള്ളുരുത്തി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി.

എയര്‍പോര്‍ട്ട് ടെര്‍മിനല്‍ മാനേജര്‍ മനോജ് കുമാര്‍, അല്‍ഹിന്ദ് ഹജ്ജ് സൗത്ത് കേരള മേധാവി അന്‍വര്‍ സാദത്ത്, മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് ഫൈസല്‍ നല്ലളം, നെടുമ്പാശ്ശേരി എയര്‍പ്പോര്‍ട്ട് സബ് ഇന്‍സ്‌പെക്ടര്‍ ടി.എ. ഹാറൂണ്‍, പി.എ. അഫ്‌സല്‍, ഇത്തിഹാദ് എയര്‍വേസ് ജീവനക്കാരായ ജോസ്, അബിജിത്ത് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. അല്‍ഹിന്ദ് ജീവനക്കാരായ എല്‍ദോ, ഫവാസ്, സഹദ്, ശരീഫ് എന്നിവര്‍ നേതൃത്വം നല്‍കി.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.