മോസ്ക്കോ: ഇംഗ്ലണ്ടിന് ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനാകുമായിരുന്നെന്ന് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍. ലൂസേഴ്സ് ഫൈനലില്‍ ബെല്‍ജിയത്തോട് തോറ്റതിനുശേഷം സംസാരിക്കുകയായിരുന്നു കെയ്ന്‍.
കൊളംബിയക്കെതിരായ പ്രീക്വാര്‍ട്ടര്‍ മത്സരത്തിനുശേഷം ഗോളടിക്കാന്‍ കഴിയാതെപോയതില്‍ കെയ്ന്‍ നിരാശപ്രകടിപ്പിച്ചു. ഈ ലോകകപ്പില്‍ കെയ്ന്‍ ആറു ഗോളുകള്‍ നേടിയിട്ടുണ്ട്്.
ഇംഗ്ലണ്ടിന് ഇനിയും മെച്ചപ്പെടാനാകും. ഈ തോല്‍വികൊണ്ട് എല്ലാം അവസാനിച്ചിട്ടില്ല. ഇനിയും മികവ് കാട്ടാന്‍ ടീമിന് കഴിയും. ലോകകപ്പ് സെമിയിലെത്താന്‍ ഇനിയൊരു 28 വര്‍ഷം കൂടി കാത്തിരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: