റഷ്യയുടെ യശസ്സുയര്‍ത്തി: ഇന്‍ഫാന്റിനോ

Monday 16 July 2018 3:00 am IST

മോസ്‌ക്കോ: 2018 ലെ ലോകകപ്പ് റഷ്യയെക്കുറിച്ചുള്ള ജനങ്ങളുടെ മുന്‍ധാരണകള്‍ മാറ്റാന്‍ സഹായകമായെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. മോസ്‌ക്കോയിലെ ബോള്‍ഷോയ് തീയറ്ററില്‍ റഷ്യന്‍ പ്രസിഡന്റ് വള്ാഡ്മിര്‍ പുടിനൊപ്പം ഒരു ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഇന്‍ഫാന്റിനോ. 

റഷ്യയെ കുറിച്ചുള്ള ലോകത്തിന്റെ കാഴ്ചപ്പാടുകള്‍ മാറ്റാന്‍ ഈ ലോകകപ്പിന്് കഴിഞ്ഞു.പുടിനൊപ്പം നല്ലൊരു ജോലിയാണ് ഞങ്ങള്‍ ചെയ്ത് തീര്‍ത്തതെന്ന് ഇന്‍ഫാന്റിനോ പറഞ്ഞു.

ലോകകപ്പിനിടെ മോശമായ സംഭവങ്ങളൊന്നും ഉണ്ടായില്ല. ഒട്ടേറെ നല്ല നിമിഷങ്ങളാണ് ഈ ലോകകപ്പ് സമ്മാനിച്ചത്. മികച്ച സംഘാടനം രാജ്യത്തിന്റെ ഇമേജ് വര്‍ദ്ധിപ്പിച്ചെന്ന് പ്രസിഡന്റ് പുടിന്‍ പറഞ്ഞു.

ഒരുമാസം നീണ്ട ലോകകപ്പ് കാര്യമായ സുരക്ഷ ാപ്രശ്‌നങ്ങളില്ലാതെയാണ്  കടന്നുപോയത്. വംശീയ സംഭവങ്ങളോ ഫുട്‌ബോള്‍ ആരാധകരുടെ അടിപിടിയോ ഈ ലോകകപ്പിലുണ്ടായില്ല. വിവിധ രാജ്യങ്ങളില്‍ നിന്ന് കളികാണാനെത്തിയ ആരാധകര്‍ക്കും റഷ്യയെക്കുറിച്ച് നല്ല അഭിപ്രായമാണുള്ളത്.

കളികാണാനെത്തിയ ആരാധകര്‍ക്ക് സുരക്ഷിതമായി തിരിച്ചുപോകുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പുടിന്‍ പറഞ്ഞു.ലോകകപ്പ് വിരുന്നെത്തിയതോടെ ടൂറിസത്തിലുടെയുള്ള റഷ്യയുടെ വരുമാനം പതിനഞ്ച് ശതമാനം ഉയര്‍ന്നതായി റഷ്യന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി ഒര്‍ഗ വെളിപ്പെടുത്തി.

ബ്രസീലിന്റെ ഇതിഹാസ താരങ്ങളായ റൊണാള്‍ഡോ, മാഴ്‌സെലോ ദേസൈലി, റഷ്യന്‍ സര്‍ക്കാര്‍ ഉദ്യോഗ്സ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.