എംബാപ്പെ ഭാവിയിലെ റൊണാള്‍ഡോ: ഗാരി ലിനേക്കര്‍

Monday 16 July 2018 3:04 am IST

മോസ്‌കോ: ഭാവിയിലെ താരമായ കൈലിയന്‍ എംബാപ്പെയ്ക്ക് അടുത്ത ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആകാനാകുമെന്ന് ഗാരി ലിനേക്കര്‍. അടുത്ത സൂപ്പര്‍സ്റ്റാറാണ് ഈ പത്തൊന്‍പതുകാരനെന്ന് 1986 ലോകകപ്പില്‍ സുവര്‍ണപാദുകം നേടിയ ലിനേക്കര്‍ പറഞ്ഞു.

ഫുട്‌ബോളില്‍ ഭാവിയിലെ അതികായനാണ് ഈ ഫ്രഞ്ചുതാരം. ലോകകപ്പില്‍ അവിശ്വസനീയമായ പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. അവന്റെ വേഗവും സാങ്കേതിക മികവും ആവശ്യമായ സമയത്ത് വേണ്ട രീതിയില്‍ കളിക്കാനുള്ള കഴിവും അപാരം തന്നെ. അടുത്ത ക്രിസ്റ്റിയാനോ റൊണാള്‍ഡോയാകാനുളള എല്ല കഴിവുകളും ഈ കൗമാരതാരത്തിനുണ്ട്.

എംബാപ്പെയുടെ കളികാണുമ്പോള്‍ ബ്രസീലിന്റെ റൊണാള്‍ഡോയെയാണ് ഓര്‍മവരുന്നത്. റൊണാള്‍ഡോയുടെ ശക്തിയും വേഗവും സാങ്കേതിക മികവുമൊക്കെ ഈ താരത്തിനുണ്ട്്. സമ്മര്‍ദമില്ലാതെയാണ് കളിക്കുന്നത്.അര്‍ജന്റീനക്കെതിരായ പ്രീക്വാര്‍ട്ടറില്‍ എംബാപ്പെ രണ്ട് ഗോളുകള്‍ നേടി. 2017 ലാണ് എംബാപ്പെയുടെ അരങ്ങേറ്റം. 21 മത്സരങ്ങളില്‍ ഇതുവരെ ഏഴു ഗോളുകള്‍ നേടിയിട്ടുണ്ട്. ലോകത്തെ ഏറ്റവും വിലയേറിയ രണ്ടാമത്തെ കളിക്കാരനാണ് ഈ മുന്നേറ്റനിരക്കാരന്‍. 187 മില്ല്യന്‍ ഡോളറിനാണ് മൊണാക്കോയില്‍ നിന്ന് പാരീസ് സെന്റ് ജര്‍മയിന്‍സില്‍ ചേര്‍ന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.