ഇനി ഖത്തറില്‍

Monday 16 July 2018 3:11 am IST

മോസ്‌ക്കോ: ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിനുളള ചുമതലകള്‍ റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ഖത്തര്‍ അമീറിന് കൈമാറി. 2022 ല്‍ ഖത്തറിലാണ് അടുത്ത ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്. ലോകത്തെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നാണ് ഖത്തര്‍് .23 ലക്ഷമാണ് ജനസംഖ്യ.

റഷ്യയിലെ ലോകകപ്പിന് തിരശ്ശീല വീഴാന്‍ മണിക്കൂറുകള്‍ ശേഷിക്കെയാണ് ചുമതല കൈമാറ്റ ചടങ്ങ് നടന്നത്. ഔദ്യോഗിക ലോകകപ്പ് ഫുട്‌ബോള്‍ പുടിന്‍ , ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയ്ക്ക്് നല്‍കി. ഇന്‍ഫാന്റിനോ അത് ഖത്തര്‍ അമീര്‍ ഷെയ്ക്ക് തമീം ബിന്‍ ഹമദ് അല്‍ താനിക്ക് കൈമാറി.

അടുത്ത ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിന് റിലേ ബാറ്റണ്‍ കൈമാറുകയാണ്. മികച്ച രീതിയില്‍ ലോകകപ്പ്് നടത്താനായതില്‍ അഭിമാനമുണ്ട്. ലോകകപ്പില്‍ നിന്ന് ലഭിച്ച അനുഭവസമ്പത്ത് സുഹൃത്തുക്കളായ ഖത്തറുമായി പങ്കുവയ്ക്കാന്‍ തയ്യാറാണെന്ന് പുടിന്‍ പറഞ്ഞു.

2022 ലെ ലോകകപ്പ് വന്‍ വിജയമാക്കുന്നതിന് പരിശ്രമിക്കും. തടസ്സങ്ങളെല്ലാം മറികടക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഖത്തര്‍ അമീര്‍ വെളിപ്പെടുത്തി. 2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ലോകകപ്പ് മത്സരങ്ങള്‍ അരങ്ങേറുന്നത്.

പുടിന് ജേഴ്‌സി സമ്മാനിച്ചു 

മോസ്‌ക്കോ:  ക്രൊയേഷ്യന്‍ പ്രസിഡന്റ് കൊലിന്‍ഡ് ഗ്രാബര്‍ - കിറ്റാറോവിക്ക് റഷ്യന്‍ പ്രസിഡന്റിന് അദ്ദേഹത്തിന്റെ പേരെഴുതിയ ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ജേഴ്‌സി സമ്മാനിച്ചു.  ക്രൊയേഷ്യ- ഫ്രാന്‍സ് ലോകകപ്പ് ഫൈനലിന് തൊട്ടു മുമ്പാണ് ജേഴ്‌സി സമ്മാനിച്ചത്.

ലോകകപ്പില്‍ ക്രൊയേഷ്യന്‍ ടീമിന്റെ പ്രകടനത്തിന് പുടിന്‍ ക്രൊയേഷ്യന്‍ പ്രസിഡന്റിനെ അഭിനന്ദിച്ചു. 42 ലക്ഷം ജനസംഖ്യയുള്ള ചെറിയ രാജ്യമായ ക്രൊയേഷ്യ ഇതാദ്യമായാണ് ലോകകപ്പിന്റെ ഫൈനലിലെത്തിയത്്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.