ഇരിട്ടി: കണ്ണൂര്‍ പേരാവൂരില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് മുകളിലേക്ക് മരം വീണ് പെണ്‍കുട്ടി മരിച്ചു. പേരാവൂര്‍ കോളയാട് ആര്യപ്പറമ്പിലെ കാഞ്ഞിരക്കാട്ട് സിറിയക്ക്- സെലി ദമ്പതികളുടം മകള്‍ സിതാര സിറിയക്കിനാണ്(20)ദാരുണാന്ത്യമുണ്ടായത്. പരിക്കേറ്റ ഓട്ടോഡ്രൈവര്‍ ആര്യപ്പറമ്പ് എടക്കോട്ടയിലെ വിനോദ് (42), സിതാരയുടെ മാതാപിതാക്കളായ സിറിയക്ക് (55), സെലിന് (48) എന്നിവരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പേരാവൂര്‍-ഇരിട്ടി റോഡില്‍ കല്ലേരിമല ഇറക്കത്തില്‍ ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് അപകടം. കനത്ത കാറ്റില്‍ റോഡരികിലെ കൂറ്റന്‍ മരം ഓട്ടോക്ക് മുകളിലേക്ക് വീഴുകയായിരുന്നു. സിതാരയുടെ ഏക സഹോദരന് സിജോ സിറിയക്ക് മാസങ്ങള്‍ക്ക് മുമ്പ് ബംഗളൂരുവിലുണ്ടായ ബൈക്കപകടത്തില്‍ മരണപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: