ധര്‍മപക്ഷത്തായതിനാല്‍ 'അമ്മ'യ്‌ക്കൊപ്പമില്ല

Monday 16 July 2018 3:58 am IST

കോഴിക്കോട്: സത്യത്തിന്റെയും ധര്‍മത്തിന്റെയും പക്ഷത്തു നില്‍ക്കുമ്പോള്‍ പല നഷ്ടങ്ങളും ഉണ്ടാകുമെന്നതാണ് താര സംഘടനയായ 'അമ്മ' നല്‍കുന്ന അനുഭവം എന്ന് നടന്‍ ജോയ് മാത്യു. 

ധര്‍മാധര്‍മ സംഘര്‍ഷത്തില്‍ ഏത് പക്ഷത്ത് നില്‍ക്കണമെന്നത് എല്ലാകാലത്തും അനുഭവിച്ച പ്രശ്‌നമാണ്. ധര്‍മത്തിന്റെ പക്ഷത്ത് നില്‍ക്കുമ്പോള്‍ ഒരുപാട് നഷ്ടമുണ്ടാകും. സത്യത്തിന്റെ പക്ഷത്ത് നില്‍ക്കുമ്പോള്‍ ലഭിക്കുന്ന സന്തോഷം മറ്റൊന്നു കൊണ്ടും ലഭിക്കില്ല. 

കൗരവപക്ഷത്ത് നിന്ന് ധര്‍മപക്ഷത്ത് നിലകൊള്ളുകയായിരുന്നു യുയുത്സു എന്ന ഇതിഹാസ കഥാപാത്രം. 99 സഹോദരന്മാരെയും ഉപേക്ഷിച്ച് യുയുത്സു ധര്‍മപക്ഷത്ത് നിലകൊണ്ടു. ഇതു തന്നെയാണ് താരസംഘടനയില്‍ സംഭവിക്കുന്നത്. 

ഒട്ടേറെ നഷ്ടങ്ങള്‍ സംഭവിക്കുമ്പോഴും ധര്‍മത്തിന്റെ പക്ഷത്ത് നില്‍ക്കണമെന്ന് തോന്നിയതുകൊണ്ടാണ് ഞാന്‍ അമ്മയ്‌ക്കൊപ്പമില്ല എന്ന നിലപാടെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.