ഏഷ്യന്‍ ജൂണിയര്‍ ബാഡ്മിന്റണ്‍: ഇന്ത്യ ക്വാര്‍ട്ടറില്‍

Monday 16 July 2018 9:04 am IST
സിംഗിള്‍സില്‍ ലക്ഷ്യ സെന്നിന് മാത്രമാണ് ദക്ഷിണ കൊറിയയ്‌ക്കെതിരെ പിടിച്ച് നില്‍ക്കാന്‍ സാധിച്ചത്. ശ്രീലങ്കയെ 5-0ന് തോല്‍പിച്ച ഇന്ത്യ കസാക്കിസ്ഥാനെയും തോല്‍പിച്ചാണ് ക്വാര്‍ട്ടര്‍ സ്ഥാനം ഉറപ്പാക്കിയത്.

ജക്കാര്‍ത്ത: ഏഷ്യന്‍ ജൂണിയര്‍ ബാഡ്മിന്റണില്‍ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ദക്ഷിണ കൊറിയയോടു(41) തോറ്റ ഇന്ത്യ രണ്ടാം സ്ഥാനക്കാരായാണ് മുന്നേറിയത്.

സിംഗിള്‍സില്‍ ലക്ഷ്യ സെന്നിന് മാത്രമാണ് ദക്ഷിണ കൊറിയയ്‌ക്കെതിരെ പിടിച്ച് നില്‍ക്കാന്‍ സാധിച്ചത്. ശ്രീലങ്കയെ 5-0ന് തോല്‍പിച്ച ഇന്ത്യ കസാക്കിസ്ഥാനെയും തോല്‍പിച്ചാണ് ക്വാര്‍ട്ടര്‍ സ്ഥാനം ഉറപ്പാക്കിയത്.

അവസാന മത്സരത്തില്‍ തോറ്റതോടെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം നഷ്ടമായി. ദക്ഷിണ കൊറിയയ്‌ക്കെതിരെ സിംഗിള്‍സില്‍ ഒഴികെ എല്ലാത്തിലും ഇന്ത്യ പരാജയപ്പെട്ടു. തിങ്കളാഴ്ച നടക്കുന്ന ക്വാര്‍ട്ടറില്‍ ജപ്പാനാണ് ഇന്ത്യയുടെ എതിരാളി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.