മാന്‍ഹോളില്‍ വീണ് ഏഴുവയസുകാരന്‍ മരിച്ചു

Monday 16 July 2018 10:36 am IST
മഴയെ തുടര്‍ന്നു മാന്‍ഹോളില്‍ വെള്ളം നിറഞ്ഞിരുന്നു. തുറന്നിരുന്ന മാന്‍ഹോളിലേക്ക് കുട്ടി തെന്നിവീഴുകയായിരുന്നു. മാന്‍ഹോളില്‍ വീണയുടനെ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചിരുന്നു.

സൂററ്റ്: ഗുജറാത്തിലെ സൂററ്റില്‍ മാന്‍ഹോളില്‍ വീണ് ഏഴുവയസുകാരന്‍ മരിച്ചു. സൂററ്റിലെ വരച്ചയില്‍ ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. റോഡില്‍ കളിക്കുകയായിരുന്ന റോഹന്‍ ആര്‍ ബഹിലാണ് മരിച്ചത്.

മഴയെ തുടര്‍ന്നു മാന്‍ഹോളില്‍ വെള്ളം നിറഞ്ഞിരുന്നു. തുറന്നിരുന്ന മാന്‍ഹോളിലേക്ക് കുട്ടി തെന്നിവീഴുകയായിരുന്നു. മാന്‍ഹോളില്‍ വീണയുടനെ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചിരുന്നു.

എന്നാല്‍ ആശുപത്രിയില്‍ എത്തും മുന്‍പേ കുട്ടി മരിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.