ബംഗ്ലാദേശില്‍ നദിയില്‍ കുളിക്കാനിറങ്ങിയ അഞ്ച് കുട്ടികള്‍ മുങ്ങിമരിച്ചു

Monday 16 July 2018 10:42 am IST
അര്‍ജന്റീന, ബ്രസീല്‍ ടീമുകളായി വേര്‍തിരിഞ്ഞാണ് കുട്ടികള്‍ കളിച്ചത്. ഇതിനുശേഷം ആറു കുട്ടികള്‍ നദിയില്‍ കുളിക്കാനിറങ്ങവേ മുങ്ങി താഴുകയായിരുന്നു.

ധാക്ക: ബംഗ്ലാദേശില്‍ ഫുട്‌ബോള്‍ കളിച്ചതിനുശേഷം നദിയില്‍ കുളിക്കാനിറങ്ങിയ അഞ്ച് കുട്ടികള്‍ മുങ്ങിമരിച്ചു. കോക്സ് ബസാര്‍ ജില്ലയിലെ മതാമുഹുരി നദിയിലാണ് ദുരന്തമുണ്ടായത്. മരിച്ച കുട്ടികളില്‍ രണ്ടുപേര്‍ സഹോദരങ്ങളാണ്. 

അര്‍ജന്റീന, ബ്രസീല്‍ ടീമുകളായി വേര്‍തിരിഞ്ഞാണ് കുട്ടികള്‍ കളിച്ചത്. ഇതിനുശേഷം ആറു കുട്ടികള്‍ നദിയില്‍ കുളിക്കാനിറങ്ങവേ മുങ്ങി താഴുകയായിരുന്നു. ആറു മണിക്കൂറിലേറെ നീണ്ട തെരച്ചിലിന് ഒടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.  കുട്ടികളില്‍ ഒരാളെ രക്ഷപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.