അഞ്ചു ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ടു പേര്‍ അറസ്റ്റില്‍

Monday 16 July 2018 10:50 am IST

പാലക്കാട് : പൊള്ളാച്ചിയില്‍ നിന്നും വിതരണത്തിനായി കൊണ്ടു വന്ന അഞ്ചു ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ട് രാജസ്ഥാന്‍ സ്വദേശികളെ പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റു ചെയ്തു. രാജസ്ഥാന്‍ ബിക്കാനിയ സ്വദേശി രം രത്തന്‍ (25), സുസാന്‍ ഘട്ട് സ്വദേശി വികാസ്(20) എന്നിവരെയാണ് ടൗണ്‍ നോര്‍ത്ത് എസ് ഐ ആര്‍. രഞ്ജിത്തും സംഘവും അറസ്റ്റ് ചെയ്തത്.

ഇന്ന് രാവിലെ പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷനു മുന്‍പില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. ശരീരത്തില്‍ ഒളിപ്പിച്ചാണ് പണം കൊണ്ടുവന്നത്. നടപടിക്രമങ്ങള്‍ക്കു ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി.

അഡീഷണല്‍ എസ്.ഐ പുരുഷോത്തമന്‍ പിള്ള, റെയില്‍വേ പോലീസ് സീനിയര്‍ സി.പി.ഒ സജി അഗസ്റ്റിന്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ആര്‍. കിഷോര്‍, എം. സുനില്‍, കെ. അഹമ്മദ് കബീര്‍, ആര്‍. വിനീഷ്, ആര്‍. രാജീദ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.