പാക്കിസ്ഥാനില്‍ വാഹനാപകടം; 18 പേര്‍ മരിച്ചു

Monday 16 July 2018 11:39 am IST
പരിക്കേറ്റവരെ ഹൈദരാബാദ് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പെട്ടത്.

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ നിര്‍ത്തിയിട്ടിരുന്ന ബസിനു പിന്നില്‍ ട്രക്ക് ഇടിച്ച് 18 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.

പരിക്കേറ്റവരെ ഹൈദരാബാദ് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. ടയര്‍ മാറുന്നതിനായി ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന്റെ പിന്നില്‍ ട്രക്ക് ഇടിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.