ജലന്ധര്‍ ബിഷപ്പിന്റെ ഫോണ്‍ രേഖകള്‍ ഹാജരാക്കണമെന്ന് കോടതി

Monday 16 July 2018 12:07 pm IST

പാല : കന്യാസ്ത്രീയെ പീഡിപ്പിച്ച ജലന്ധര്‍ രൂപത  ബിഷപ്പ് ഫ്രങ്കോ മുളക്കലിന്റെ മൊബൈല്‍ ഫോണ്‍ രേഖകള്‍ ഹാജരാക്കണമെന്ന് പാലാ മജിസ്ട്രേറ്റ് കോടതി. എയര്‍ടെല്‍, ബി.എസ്.എന്‍.എല്‍ മൊബൈല്‍ സേവന ദാതാക്കളോടാണ് 18ാം തീയതിക്ക് മുന്നെ രേഖകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടത്.

2014 മുതല്‍ 2016 വരെയുള്ള മൊബൈല്‍ രേഖകള്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ മൊബൈല്‍ കമ്പനികളെ സമീപിച്ചിരുന്നുവെങ്കിലും ഇതിന് കമ്പനികള്‍ തയ്യാറായിരുന്നില്ല. ആവശ്യമെങ്കില്‍ 2016ന് ശേഷമുള്ളവ ഹാജരാക്കാമെന്നായിരുന്നു മൊബൈല്‍ കമ്പനികളുടെ നിലപാട്.

ഈ കാലയളവില്‍ ബിഷപ്പ് അര്‍ധരാത്രിയടക്കം പല സമയങ്ങളില്‍ വിളിച്ച് അശ്ലീലം സംസാരിക്കുകയും ഭീഷണിപ്പെടുത്തിയെന്നും കന്യാസ്ത്രീ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മൊബൈല്‍ രേഖകള്‍ ഹാജരാക്കാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.