കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവര്ത്തകന് അഭിമുന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റിനെ അടക്കം ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയ്ക്ക് എറണാകുളം പ്രസ് ക്ലബില്‍ പത്രസമ്മേളനം കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങും വഴിയാണ് പ്രതികളെ പ്രത്യേക പോലീസ് അറസ്റ്റുചെയ്തത്.
എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുള്‍ മജീദ്, വൈസ്.പ്രസിഡന്റ് എം.കെ.മനോജ്കുമാര്‍, ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, ജില്ലാ പ്രസിഡന്റ് ഷൗക്കത്തലി എന്നിവരെയും രണ്ട് ഡ്രൈവര്‍മാരെയുമാണ് പ്രസ് ക്ലബിന് മുന്നില്‍ നിന്നും അറസ്റ്റുചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: