നെയ്മറിന്റെ ജഴ്‌സിയുമായി ശ്രീനാരായണ ഗുരുദേവന്‍; പരാതിയുമായി എസ്എന്‍ഡിപി

Monday 16 July 2018 2:48 pm IST

തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവനെ അധിക്ഷേപിച്ചയാള്‍ക്കെതിരെ പരാതിയുമായി എസ്എന്‍ഡിപി. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഗുരു ദേവനെ അധിക്ഷേപിച്ചതിനെതിരെയാണ് എസ്എന്‍ഡിപിയുടെ പോഷക സംഘടനയായ സൈബര്‍ സേനയാണ് പോലീസില്‍ പരാതി നല്‍കിയത്.

ബ്രസീല്‍ താരം നെയ്മറിന്റെ പത്താം നമ്പര്‍ ജഴ്സി ഉണക്കാനിട്ട് കരഞ്ഞുകൊണ്ട് ശ്രീനാരായണ ഗുരുവിന്റെ ചിത്രം പവിന്‍ ശങ്കര്‍ എന്നയാളാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. റഷ്യല്‍ ലോകകപ്പില്‍ ബ്രസീല്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇയാള്‍ ചിത്രം പോസ്റ്റ് ചെയ്തത്. ഇതിനൊപ്പം 'നാരായണന്‍ കുട്ടി'യാണ് സൗത്ത് ഇന്ത്യയിലെ ആദ്യ ബ്രസീല്‍ ആരാധകനെന്നും ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ആശയമാണ് ഫുട്ബോള്‍ കാത്തുസൂക്ഷിക്കുന്നതെന്നും ഇയാള്‍ പോസ്റ്റ് ചെയ്തിരുന്നു.

ഇതിനെതിരെയാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഗുരുവിനെ അധിക്ഷേപിച്ചയാള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് പരാതിയില്‍ പറയുന്നു.നേരത്തെ ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ സിപിഎം നടത്തിയ ഘോഷയാത്രയില്‍ ശ്രീ നാരായണ ഗുരുവിനെ അധിക്ഷേപിച്ചത് വിവാദമായിരുന്നു. അന്ന് ഗുരുവിനെ കുരിശില്‍ തറച്ചിരിക്കുന്ന നിശ്ചലദൃശ്യമായിരുന്നു സിപിഎം അവതരിപ്പിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.