കൊല്ലത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ചു കൊന്നു

Monday 16 July 2018 3:10 pm IST

കൊല്ലം : കൊല്ലം അഞ്ചലില്‍ ഇതര സംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ചു കൊന്നു. ബംഗാള്‍ സ്വദേശി മണിയാണ് കൊല്ലപ്പെട്ടത്. കോഴിയെ മോഷ്ടിച്ചുവെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.

പന്ത്രാണ്ട് വര്‍ഷമായി അഞ്ചലില്‍ താമസിച്ചു വരുകയായിരുന്നു മണി. മര്‍ദ്ദനമേറ്റാണ് കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കോഴിയെ വാങ്ങി വരുന്നതിനിടെ ചിലര്‍ മണിയെ ആക്രമിക്കുകയായിരുന്നു. കോഴിയെ മോഷ്ടിച്ചെന്നായിരുന്നു ആരോപണം.

അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മണിയെ ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും പിന്നീട് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അഞ്ചല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.