കുമ്പസാര പീഡന കേസ്; വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടിയന്തിരമായ് പരിഗണിയ്ക്കണമെന്ന ആവശ്യം തള്ളി

Monday 16 July 2018 3:29 pm IST
നാം ഫ്രഞ്ച് കോളനിയായിരുന്നു എന്നതില്‍ നിങ്ങള്‍ സന്തോഷിക്കുന്നു. ദല്‍ഹിയിലിരിക്കുന്ന ഞങ്ങള്‍ വിഡ്ഢികള്‍ നിങ്ങളെ മുഖ്യമന്ത്രിയായി സ്വപ്നം കാണുന്നു. ഞങ്ങള്‍ കരുതിയത് നിങ്ങള്‍ ഇന്ത്യന്‍ പ്രദേശത്തെ ഗവര്‍ണറാണെന്നായിരുന്നു. സാരമില്ല, മറന്നു കള.. എന്നായിരുന്നു ഒരാളുടെ മറുപടി.

ന്യൂദല്‍ഹി: കുമ്പസാര പീഡന കേസില്‍ ഓര്‍ത്തോഡോക്‌സ് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് അടിയന്തിരമായ് പരിഗണിയ്ക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചാണ് പ്രഥമ ദ്യഷ്ട്യാ ജാമ്യം സംബന്ധിച്ച തീരുമാനം കൈകൊള്ളാന്‍ സാധിയ്ക്കാത്ത കേസാണെന്ന് നിരിക്ഷിച്ചത്. വൈദികര്‍ നല്‍കിയ ഹര്‍ജ്ജിയില്‍ നാളെ സുപ്രീം കോടതി വാദം കേള്‍ക്കും.

ഓര്‍ത്തോഡോക്‌സ് വൈദികര്‍ ഉള്‍പ്പെട്ട പീഡന കേസ്സില്‍ വൈദികന്‍ സോണി വര്‍ഗീസ് അണ് മുന്‍കൂര്‍ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചത്. യുവതി ബലാത്സംഗ ആരോപണം മുമ്പ് ഉന്നയിച്ചിട്ടില്ല എന്നായിരുന്നു കേസിലെ ഒന്നാം പ്രതിയായ സോണി വര്‍ഗീസ് നല്‍കിയ ഹര്‍ജ്ജിയിലെ പ്രധാന വാദം. യുവതി നല്‍കിയ സത്യവാങ്മൂലത്തിലും ബലാത്സംഗ ആരോപണം ഇല്ല. അതുകൊണ്ട് പ്രാഥമിക മനുഷ്യാവകാശം അറസ്റ്റ് ചെയ്താല്‍ നിഷേധിയ്ക്കപ്പെടും എന്നും സത്യം ബോധ്യപ്പെടുത്താന്‍ ജാമ്യം അനുവദിയ്ക്കണം എന്നും ആയിരുന്നു ഹര്‍ജ്ജിയിലെ ഉള്ളടക്കം.

അഭിഭാഷകനായ കാര്‍ത്തിക അശോകനും രേഷ്മിതയും ആണ് വൈദികര്‍ക്കായ് ഹാജരായത്. പ്രഥമ ദ്യഷ്ട്യാ സങ്കീര്‍ണ്ണമാണ് ആരോപണം എന്നതിനാല്‍ വിശദമായി വാദം കേള്‍ക്കാതെ ജാമ്യാപേക്ഷയില്‍ തീരുമാനം എടുക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബഞ്ച് പറഞ്ഞു. ഇന്ന് അടിയന്തിരമായി വാദം കേള്‍ക്കണമെന്ന വൈദികരുടെ ആവശ്യവും സുപ്രീംകോടതി തള്ളി. കേസില്‍ നാളെ വിശദമായ് വാദം കേള്‍ക്കും.

കുമ്പസാര പീഡനകേസിലുള്‍പ്പെട്ട വൈദികന്‍ ജെയ്സ് കെ ജോര്‍ജും തികളാഴ്ച സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.