കോഴിക്കോട്: സംസ്ഥാനത്ത് നാളെ ഹര്‍ത്താലിന് എസ്ഡിപിഐ ആഹ്വാനം ചെയ്തു. അഭിമന്യുവധവുമായി വധവുമായി ബന്ധപ്പെട്ട് എസ്ഡിപിഐ പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു മണിവരെയാണ് ഹര്‍ത്താലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പാല്, പത്രം, ആശുപത്രി എന്നിവയെ ഹര്ത്താലില്നിന്നു ഒഴിവാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: