ചന്ദ്രക്കലയും നക്ഷത്രവുമുള്ള പച്ച പതാകകള്‍ നിരോധിക്കണം; ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് നോട്ടീസ്

Tuesday 17 July 2018 2:34 am IST

ന്യൂദല്‍ഹി: ചന്ദ്രക്കലയും നക്ഷത്രവുമുള്ള പച്ച പതാകകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഷിയാ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് വസീം റിസ്‌വി സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു. പാക്കിസ്ഥാനിലെ രാഷ്ട്രീയ പാര്‍ട്ടിയുടെ പതാകയോട് സാദൃശ്യമുള്ള ഇത്തരം പതാകകള്‍ ഇസ്ലാമിന് വിരുദ്ധമാണെന്നാണ് ഹര്‍ജിയിലെ ആരോപണം. വിഷയത്തില്‍ നിലപാടറിയിക്കാന്‍ ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എ.കെ. സിക്രി എന്നിവരുള്‍പ്പെട്ട ബെഞ്ച് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഇത്തരം പതാകകള്‍ വീടുകള്‍ക്ക് മുകളില്‍ ഉയര്‍ത്തുന്നതായി കാണുന്നുണ്ട്. ഇത് മതത്തെ അവഹേളിക്കുന്നതിന് തുല്യമാണ്. ഹിന്ദു-മുസ്ലിം സംഘര്‍ഷത്തിനും കാരണമാകുന്നുണ്ട്. ശത്രുരാജ്യമായ പാക്കിസ്ഥാനിലെ പാര്‍ട്ടിയായ മുസ്ലിം ലീഗിന്റെ കൊടിയാണിത്. കെട്ടിടങ്ങളിലും മത കേന്ദ്രങ്ങളിലും സ്ഥാപിക്കുന്നത് നിരോധിക്കണം. ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.