സൂററ്റ്: ഗുജറാത്തിലെ സൂററ്റില്‍ മാന്‍ഹോളില്‍ വീണ് ഏഴു വയസുകാരന് മരിച്ചു. സൂററ്റിലെ വരച്ചയില്‍ ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. റോഡില്‍ കളിക്കുകയായിരുന്ന റോഹന്‍ ആര് ബഹിലാണ് മാന്‍ഹോളില്‍ വീണത്.
മഴയെ തുടര്‍ന്നു വെള്ളം നിറഞ്ഞ മാന്‍ഹോളിലേക്ക് കുട്ടി തെന്നിവീഴുകയായിരുന്നു. കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: